ക്ലൗഡ് സേവനം പുതുക്കാത്തതിനെ തുടർന്ന്, കോർപ്പറേഷൻ പരിധിയിൽ പൊലീസ് സ്ഥാപിച്ച നൂറുകണക്കിന് സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതം. കോർപറേഷൻ പരിധിയിൽ 363 ഇടങ്ങളിലായി സ്ഥാപിച്ച നൂറിലധികം ക്യാമറകളാണ് നിലവിൽ പ്രവർത്തനരഹിതമായത്. പുതുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ മറുപടി.
കുറ്റകൃത്യങ്ങൾ തടയാനും, പൊതുസുരക്ഷ ഉറപ്പാക്കാനുമായി കൊച്ചി കോർപറേഷൻ പരിധിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കണ്ണടച്ചതോടെ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നതായി കണ്ടെത്തൽ. ക്ലൗഡ് സ്റ്റോറേജ് സേവനം പുതുക്കാത്തതിനെ തുടർന്ന്, ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ച ക്യാമറകളുടെ ഡാറ്റ സംഭരണം നിലച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോർപറേഷൻ പരിധിയിൽ 363 ഇടങ്ങളിലായി സ്ഥാപിച്ച നൂറിലധികം ക്യാമറകളാണ് നിലവിൽ പ്രവർത്തനരഹിതമായത്.
ക്ലൗഡ് സേവനത്തിനുള്ള വാർഷിക ഫീസ് അടയ്ക്കാത്തതും, സമയബന്ധിത പരിശോധനകളില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണം. കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്ന പ്രദേശങ്ങളിലാണ് ക്യാമറകൾ നിലച്ചിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ക്ലൗഡ് സേവനം പുതുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ.