കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പടമുകൾ, ചെമ്പുമുക്ക് സ്റ്റേഷനുകൾക്കായി മൂന്നു മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കും. അഞ്ചു സ്റ്റേഷനുകളുടെ നിർമ്മാണം പകുതിയായതായി കെഎംആർഎൽ അറിയിച്ചു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന കലൂർ- കാക്കനാട് മെട്രോ റൂട്ടിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാക്കനാട് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 11.2 കിലോമീറ്ററാണ് പിങ്ക് ലൈൻ എന്നറിയപ്പെടുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ നീളം. 1957 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.