mamalakkandam-road

TOPICS COVERED

അടിയന്തര ആശുപത്രി ആവശ്യം വന്നാൽ പോലും തീരാദുരിതം സഹിച്ച് കാനനപാത താണ്ടേണ്ട ഗതികേടിലാണ് എറണാകുളം മാമലക്കണ്ടം നിവാസികൾ. വിദ്യാർഥികളടക്കം ദിവസേന ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന കുട്ടമ്പുഴ- മാമലക്കണ്ടം റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ പരാതിപ്പെട്ടെങ്കിലും നാളിതുവരെ പഞ്ചായത്ത് യാതൊരു നടപടിയുമെടുത്തിട്ടില്ല.

വനത്തിനു നടുവിലെ കൊച്ചു ഗ്രാമമായ മാമലക്കണ്ടം സഞ്ചാരികളുടെ പറുദീസയാണ്. അവധി ദിവസങ്ങളിൽ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെക്കൊഴുകുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ റോഡ് നിർമ്മാണം മൂലം തിരക്ക് വർധിച്ചതോടെ മൂന്നാറിലേക്കെത്താൻ സഞ്ചാരികൾ ആശ്രയിക്കുന്നതും ഈ റോഡാണ്. എന്നാൽ റോഡ് യാത്രായോഗ്യമാക്കാൻ ആരും മെനക്കെടുന്നില്ലെന്ന് മാത്രം.

മാമലക്കണ്ടത്ത് നിന്ന് കുട്ടമ്പുഴയിലെത്താൻ ഈ റോഡിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ഇതിൽ അഞ്ച് കിലോമീറ്റർ വനപാതയാണ്. ശരിയാക്കാൻ ഫണ്ടില്ലെങ്കിലും പിഡബ്ള്യുഡിക്ക് റോഡ് കൈമാറൻ പഞ്ചായത്ത് ഒരുക്കമല്ലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. പഞ്ചായത്തിലെ ആവശ്യങ്ങൾക്കായി ഈ റോഡ് ഒഴിവാക്കി മാമലക്കണ്ടത്തിലെ ആളുകള്‍ കുട്ടമ്പുഴയിൽ എത്തണമെങ്കിൽ 50 കിലോമീറ്റർ അധികം താണ്ടണം.

ENGLISH SUMMARY:

Mamalakandam road condition is terrible, causing significant hardship for residents. Despite numerous complaints, the road remains broken and neglected, impacting daily life and tourism.