pipe

TOPICS COVERED

മെട്രോ റെയിൽ നിർമാണം നടക്കുന്ന സിവിൽ ലൈൻ റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലും ശുദ്ധജല വിതരണ  പൈപ്പ് പൊട്ടുന്നത് തുടർക്കഥ. ഇത് നഗരത്തിലെ ശുദ്ധജല വിതരണത്തെ പ്രതിസന്ധിയിലാക്കി. മെട്രോ റെയിലിന്റെ പില്ലർ സ്ഥാപിക്കാനുള്ള പൈലിങ്ങിനിടെയാണു ഭൂഗർഭ പൈപ്പുകൾ തകരുന്നത്.

സിവിൽ ലൈൻ റോഡിലാണ് കൂടുതൽ പ്രതിസന്ധി.  വാഴക്കാല, കമ്പി വേലിക്കകം, പടമുകൾ പ്രദേശ ങ്ങളിൽ ദിവസങ്ങളായി ശുദ്ധജല വിതരണം തകരാറിലാണ്. 

ENGLISH SUMMARY:

Kochi water pipeline bursts are disrupting water supply due to ongoing metro rail construction. These incidents, particularly along Civil Line Road and Seaport Airport Road, are causing water supply shortages in several areas.