കൊച്ചിയിൽ ഹണി ട്രാപ്പിൽപ്പെടുത്തി ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിൽ പിടിയിലായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളിൽ പ്രതികളാണ്. കേസിൽ ഒന്നാംപ്രതി സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു.
സഫ്ന ഉൾപ്പെടുന്ന സംഘം നേരത്തെയും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. മർദനമേറ്റ അമൽ ദേവിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത് സഫ്നയാണ്. ഇത്തരത്തിൽ കൂടുതൽ പേർ ഇവരുടെ ട്രാപ്പിൽ പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം. കേസിൽ പിടിയിലായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളിൽ പ്രതികളാണ്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനമ്പിള്ളി നഗർ ജംഗ്ഷന് സമീപത്തെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി കൊല്ലം സ്വദേശി അമൽദേവിനെ പ്രതികൾ ക്രൂരമായി മർദിച്ചത്. സഫാനയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനാണ് മർദനമെന്നാണ് കേസ്. മർദനത്തിൽ അമൽദേവിന്‍റെ നട്ടെല്ലിനടക്കം പരുക്കേറ്റിരുന്നു.