കേരളത്തിലെ ആദ്യത്തെ വനിതാ കഥകളി സംഘത്തിന് അൻപത് വയസ്സ്.കൊച്ചി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് രൂപീകൃതമായ വനിതാ കഥകളി കൂട്ടായ്മയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കഥകളിയും സാംസ്കാരിക പരിപാടികളും അരങ്ങേറി.
പുരുഷാധിപത്യം നിറഞ്ഞുനിന്നിരുന്ന കാലത്ത് ഒരുകൂട്ടം വനിതകൾ ചേർന്ന് ആരംഭിച്ച ധീരമായ ചുവടുവെപ്പ് .. തൃപ്പൂണിത്തുറ വനിത കഥകളി സംഘം. പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ ആശീർവാദത്തോടെ 1975 മാർച്ച് എട്ട്, വനിത ദിനത്തിലാണ്.. തൃപ്പൂണിത്തുറ വനിത കഥകളി സംഘം ആദ്യമായി കളിയരങ്ങ് തീർത്തത്.
കത്തി, താടി, നിണം തുടങ്ങി സ്ത്രീകൾക്ക് അസാധ്യം എന്ന് ഒരുക്കാലത്ത് കരുതിയിരുന്ന വേഷങ്ങൾ എല്ലാം വനിത സംഘം ആട്ടക്കളരിയിൽ ആടി ചരിത്രം തിരുത്തി. അൻപതിന്റെ നിറവിലും അരങ്ങിൽ വിജയഗാഥ തീർത്ത് മുന്നേറുന്ന പെൺസംഘങ്ങൾ വരും തലമുറയ്ക്കും കലയുടെ അണയാത്ത അഗ്നി കൈമാറുകയാണ്. ആട്ടവിളക്കിന് മുന്നിൽ വിത്യസ്തങ്ങളാം വേഷങ്ങൾ കെട്ടി പെൺസംഘം ആടുമ്പോൾ ഒരിക്കൽ കാലം തീർത്തഅസമത്വത്തിന്റെ വേലിക്കെട്ടിൽ പുറത്തറിയാതെ പോയപെൺ സ്വപ്നങ്ങൾക്കുള്ള സമർപ്പണമാകാം.