pinavoor-hydro-project-protest-ernakulam

എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ നിർദിഷ്ട പിണവൂർ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ടു വാർഡുകളിലെ നൂറുകണക്കിനാളുകളുടെ ജീവിതത്തെ ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ പദ്ധതി പരിസ്ഥിതിയെയും വന്യജീവി ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ജനകീയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. മാമലത്തോടിന്റെയും അനുബന്ധ ജലസ്രോതസ്സുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുമെന്നും, വന്യജീവികൾക്കും മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും പദ്ധതി തിരിച്ചടിയാകുമെന്നും സമരസമിതി ആരോപിക്കുന്നു.

നിർദിഷ്ട പദ്ധതിക്കെതിരെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രദേശവാസികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പരിസ്ഥിതി ആഘാത പഠനം സുതാര്യമായി നടത്തണമെന്നും നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Pinavoor hydro project protest is intensifying in Kuttampuzha panchayat, Ernakulam, as hundreds of residents demand the project's abandonment due to its potential severe impact on their lives and the environment. The community, along with people's organizations, is raising concerns about disrupting the natural flow of rivers, affecting wildlife, fish populations, and biodiversity, and is demanding a transparent environmental impact study.