പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കായി കൊച്ചി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് അവബോധ സെമിനാർ സംഘടിപ്പിച്ചു. സേനാംഗങ്ങളുടെ മക്കളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് നടത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.

നാടിൻ്റെ ക്രമസമാധാന പാലനത്തിന് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ രാജ്യത്തിൻ്റെ ഭരണചക്രത്തിൻ്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി സിറ്റി പൊലീസ് സിവിൽ സർവീസ് സെമനാർ സംഘടിപ്പിച്ചത്. പൊലീസ് ഇൻസ്പെക്ടറുടെ മകനായി വളർന്ന തനിക്ക്, ഐ.പി.എസ് എന്ന സ്വപ്നത്തിലേക്ക് നടന്നു കയറാൻ ഊർജ്ജമായത് പൊലീസ് സേന തന്നെയാണെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറായിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്. ഡിസിപിമാരായ അശ്വതി ജിജി, ഷഹൻഷാ കെ.എസ് എന്നിവരും സെമിനാറിൽ സന്നിഹിതരായിരുന്നു. വരും വർഷങ്ങളിലും കൂടുതൽ കുട്ടികളെ സിവിൽ സർവീസിന്റെ വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

ENGLISH SUMMARY:

Kochi City Police organized a Civil Services awareness seminar for the children of police officers with the aim of attracting them towards civil services. This initiative seeks to inspire the next generation to contribute to the nation's governance and administration.