• ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കൂടുതൽ ഗുരുതരമായ ഭീഷണിപ്പെടുത്തൽ വകുപ്പുകൾ ചുമത്തുന്നതിനായി പൊലീസ് നിയമോപദേശം തേടി.

അര്‍ജുന്‍ ആയങ്കിക്കെതിരെ പിടിമുറുക്കാന്‍ പൊലീസ്. ഊന്നുകല്‍ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ഗുരുതരമായ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ വകുപ്പ് ചുമത്താന്‍ പൊലീസ് നിയമോപദേശം തേടി. കോതമംഗലത്ത് സംഘം ചേർന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോതമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് നാളെ പരിഗണിക്കും. സ്ഥിരം കുറ്റവാളിയെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. 

അർജുൻ ആയങ്കിയെ പൂട്ടാന്‍ പൊലീസ്; കാപ്പ ചുമത്തും

നാല് കേസുകളാണ് നിലവിൽ എറണാകുളം ജില്ലയിൽ അർജുൻ ആയങ്കിക്കെതിരെയുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും സംഘടിത കുറ്റകൃത്യത്തിനായി കോതമംഗലത്ത് സംഘം ചേർന്ന കേസും, ഊന്നുകല്ലിലെയും കോതമംഗലത്തെയും എസ്എച്ച്ഓമാരെ ഭീഷണിപ്പെടുത്തിയതുമാണ് അര്‍ജുനെതിരായ കേസുകള്‍. കോതമംഗലത്തെ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ജാമ്യത്തിലാണ്. ഈ ജാമ്യം റദ്ദാക്കണം എന്നാണ് പൊലീസിന്‍റെ ആവശ്യം. 

ബുധനാഴ്ച കണ്ണൂരിലെത്തി; സുഹൃത്തുക്കൾക്കൊപ്പം ജോലി സ്ഥലത്ത്; അര്‍ജുന്‍ ആയങ്കിയുടെ റൂട്ട്മാപ്പ് ഇങ്ങനെ

ഊന്നുകല്ലിലെയും കോതമംഗലത്തെയും എസ്എച്ച്ഓമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായിട്ട് ഊന്നുകല്ലിലുള്ള പൊലീസ് സംഘം ഇതിനോടകം തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ കോടതിയില്‍ ഊന്നുകല്‍ പൊലീസ് അപേക്ഷ നൽകും. ഇതില്‍ കോടതി എന്ത് തീരുമാനം നൽകുന്നു എന്നത് പ്രധാനമാണ്. അറസ്റ്റ് നടന്നാല്‍ റിമാൻഡ് അടക്കമുള്ള നടപടികൾക്ക് കോതമംഗലത്തെ കോടതിയിലായിരിക്കും നടക്കുക. 

അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനുള്ള നടപടികള്‍ പൊലീസിന്‍റെ ഭാഗത്തു നിന്നും ആരംഭിച്ചു. ഈ ആഴ്ചക്കുള്ളിൽ കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ ജില്ലാ കലക്ടർക്ക് സമര്‍പ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ജില്ലാ പൊലീസ് മേധാവി മുഖേനയാണ്‌ റിപ്പോർട്ട്‌ നൽകുക. കാപ്പ് ചുമത്തണമോ എന്നതില്‍ ജില്ലാ കലക്ടറാണ് അന്തിമ തീരുമാനം എടുക്കുക.

ENGLISH SUMMARY:

Kerala Police are tightening the legal net around criminal case accused Arjun Ayanki by seeking legal advice to add severe criminal intimidation charges against him. Authorities have already submitted a formal report to the Kothamangalam court requesting the cancellation of his bail due to his status as a habitual offender. Simultaneously, special police teams from Ernakulam have arrived in Kannur to secure custody and register fresh arrests regarding threats made against local police station house officers. Furthermore, the district administration has initiated formal proceedings to invoke the KAAPA act to curb his continuous criminal activities.