ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും. ഇതിനുള്ള നടപടികള്‍ പൊലീസിന്‍റെ ഭാഗത്തു നിന്നും ആരംഭിച്ചു. ഈ ആഴ്ചക്കുള്ളിൽ കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമര്‍പ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ജില്ലാ പൊലീസ് മേധാവി മുഖേനയാണ് റിപ്പോർട്ട് നൽകുക. കാപ്പ് ചുമത്തണമോ എന്നതില്‍ ജില്ലാ കലക്ടറാണ് അന്തിമ തീരുമാനം എടുക്കുക.
ബുധനാഴ്ച കണ്ണൂരിലെത്തി; സുഹൃത്തുക്കൾക്കൊപ്പം ജോലി സ്ഥലത്ത്; അര്‍ജുന്‍ ആയങ്കിയുടെ റൂട്ട്മാപ്പ് ഇങ്ങനെ
അര്‍ജുന്‍ ആയങ്കിയുടെ സ്റ്റേഷനായ വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. ഇത് കണ്ണൂർ എസ്പിക്ക് കൈമാറി കമ്മീഷണർ വഴിയാണ് കലക്ടറിലേക്ക് എത്തുക. ഏതു തരത്തിലാണ് കാപ്പ ചുമത്തേണ്ടതെന്ന് കലക്ടറാണ് തീരുമാനമെടുക്കുക. നാടുകടത്തണമോ, ജയിലിലടയ്ക്കണമോ എന്നീ കാര്യങ്ങള്‍ കലക്ടര്‍ തീരുമാനിക്കും.
അര്‍ജുന്‍ തലശേരി സബ് ജയിലിലേക്ക്; സഹോദരനെ ജാമ്യത്തിലിറക്കാൻ എത്തിയത് ഗുണ്ട
സാധാരണഗതിയിൽ രണ്ടോ മൂന്നോ മാസങ്ങളെടുത്താണ് കാപ്പ കേസുകളില്‍ തീരുമാനമാകാറുള്ളത്. അര്‍ജുന്‍ ആയങ്കിയുടെ കേസ് പ്രത്യേകമായി പരിഗണിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ഈകാര്യത്തിൽ തീരുമാനം എടുക്കാനാണ് പൊലീസിന്‍റെ ശ്രമം. അതേസമയം തന്നെ അര്‍ജുന്‍ ആയങ്കിയുടെ കേസുകള്‍ പലതും കാപ്പ ചുമത്തുന്നതിന് എതിരാണെന്നതും പൊലീസിന് തിരിച്ചടിയാകുന്നുണ്ട്. .
രാഷ്ട്രീയ കേസുകളുണ്ടെങ്കില്‍ കാപ്പ ചുമത്താൻ സാധിക്കില്ല. ഏഴു വർഷം മുൻപുള്ള കേസുകളാണെങ്കിലും കാപ്പ ചുമത്തുന്നതിന് തടസമുണ്ട്. അർജുൻ ആയങ്കിയുടെ പേരിലുള്ള പല കേസുകളും ഏഴു വർഷം മുൻപുള്ളതാണ്. പുതിയ കേസുകളുടെ എണ്ണം വളരെ കുറവാണെന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി.
‘ലൈക്കിട്ടവര്‍ക്കും പിന്നാലെയുണ്ട്, സമൂഹത്തെ വെല്ലുവിളിച്ച് ഒരു ആയങ്കിയും ഇനിയുണ്ടാവരുത്’
അതേസമയം, അര്‍ജുനെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. തെളിവെടുപ്പ് ഉൾപ്പെടെ നടത്തേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അർജുനെ അറസ്റ്റ് ചെയ്യാൻ ഊന്നുകൽ പൊലീസ് കൂത്തുപറമ്പ് കോടതിയിൽ അനുമതിക്കായി അപേക്ഷ നൽകും. അർജുൻ ആയങ്കി പിടിയിലാകുന്നതിന് മുൻപ് വരെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രണവിനെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുകയാണ്.
കോടതി അനുമതിയോടെ മാത്രമേ ജയിലിൽ പോയി പോലീസിന് മറ്റു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. ഇതിനുശേഷം കോതമംഗലം കോടതി പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിക്കുന്നതോടെ മാത്രമേ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടു പോകാൻ പോലീസിന് സാധിക്കുകയുള്ളൂ.
നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ ഞായറാഴ്ച പൊലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ ഒന്നരയ്ക്കാണ് ടൗൺ പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.