• നറുക്കെടുപ്പ് ആരംഭിച്ചാല്‍ കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക സൈറ്റ് വഴിയോ കേരള ലോട്ടറി ഒഫീഷ്യല്‍ ആപ്പ് വഴിയോ ഫലം പരിശോധിക്കാം

30 കോടി രൂപയുടെ തിരുവോണം ബംപറടിക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. പ്രിന്‍റ് ചെയ്ത 90 ലക്ഷം ടിക്കറ്റുകളില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് മുപ്പത് കോടിയാക്കി ഉയര്‍ത്തിയത് കൊണ്ട് ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കുതിപ്പാണ് ലോട്ടറി വില്‍പ്പനയിലും ഉണ്ടായത്. നറുക്കെടുപ്പ് ആരംഭിച്ചാല്‍ കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക സൈറ്റ് വഴിയോ കേരള ലോട്ടറി ഒഫീഷ്യല്‍ ആപ്പ് വഴിയോ പരിശോധിക്കാം. Also Read: ഷെയറിട്ട് ലോട്ടറിയെടുക്കല്‍; ബംപറടിക്കാനുള്ള സാധ്യത കൂടുതല്‍; പക്ഷേ നികുതി ഇരട്ടിയാകാം

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കും ലഭിക്കും. രണ്ട് ലക്ഷം രൂപ വീതം പത്തുപേര്‍ക്കാണ് അഞ്ചാം സമ്മാനം. 5000,2000,1000,500 തുടങ്ങിയ ചെറു സമ്മാനങ്ങളും വേറെയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയത്. 20 ലക്ഷം ടിക്കറ്റുകള്‍ ജില്ലയില്‍ മാത്രം വിറ്റുപോയെന്നാണ് കണക്ക്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതായി ലോട്ടറി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. 2025 ല്‍ 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിൽപ്പന. 

ENGLISH SUMMARY:

The Kerala Thiruvonam Bumper lottery draw takes place today at 2 PM at Gorky Bhavan, Thiruvananthapuram. A record 90 lakh tickets were sold out for the grand ₹30 crore first prize. Check results on the official website or mobile app.