കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ റൂബി ജൂബിലി സമ്മേളനം നാഗമ്പടത്ത് വച്ച് നടന്നു. കോട്ടയം അദ്ധ്യാപക സഹകരണ സംഘം ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് വൈ വിജയന്‍ ആയിരുന്നു ഉദ്ഘാടകന്‍. ജില്ലാ പ്രസിഡന്റ് സജി തോമസ് അധ്യക്ഷനായിരുന്നു.
ജില്ലയിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രിന്റേഴ്സ് ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ സ്നേഹോപഹാരങ്ങളും സമ്മാനിച്ചു.