സാമ്പത്തിക പ്രതിസന്ധി; ബാംബൂ കോർപറേഷൻ ഫാക്ടറി അടച്ചു പൂട്ടലിന്‍റെ വക്കില്‍

സാമ്പത്തിക പ്രതിസന്ധിയിൽ  സംസ്ഥാന ബാംബൂ കോർപറേഷൻ ഫാക്ടറി അടച്ചു പൂട്ടലിന്‍റെ വക്കിൽ. അങ്കമാലിയിലെ ഫാക്ടറി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് 11 മാസം പിന്നിടുന്നു. വ്യവസായ മന്ത്രി പി രാജീവിന്റെ ജില്ലയിലെ പൊതുമേഖല സ്ഥാപനത്തിനാണ് ഈ ദുരവസ്ഥ.

കഴിഞ്ഞ 11 മാസമായി അങ്കമാലിയിലെ ബാംബൂ ബോർഡ് ഫാക്ടറിയിലെ തൊഴിലാളികൾക്ക് ശമ്പളം ഇല്ല. ജീവിതം മുന്നോട്ട് നീക്കാൻ മറ്റ് വരുമാന മാർഗങ്ങൾ തേടിയവർക്കെതിരെ  അധികൃതരുടെ നടപടി വേറെയും. 

50ൽ അധികം തൊഴിലാളികൾ ഉണ്ടായിരുന്ന ഫാക്ടറിയിൽ അവശേഷിക്കുന്നത് 20ൽ താഴെ പേർ മാത്രംമാണ്. ഇടത് പക്ഷ അനുഭാവികളായവരെ ഡെപ്യുട്ടേഷനിൽ മറ്റ് പൊതു മേഖല സ്ഥാപങ്ങളിലേക്ക് മാറ്റിയെന്നാണ് ഐെന്‍ടിയുസി യുടെ ആരോപണം. സാമ്പത്തിക  പ്രതിസന്ധിയെന്ന സ്ഥിരം ന്യായീകരണമാണ് അധികൃതർക്ക്  നൽകാനുള്ളത്.  വൈദുതി ബിൽ അടക്കാത്തതിനാൽ ഫാക്ടറിയുടെ ഫ്യൂസ്  ഊരിയിട്ട് രണ്ടാഴ്ചയായി.