തൃശൂര്‍ തൈപ്പൂയ ഉല്‍സവത്തില്‍ കാവടിയാടി പെൺപടയും; ചരിത്രത്തിലാദ്യം

തൃശൂര്‍ തൈപ്പൂയ ഉല്‍സവത്തില്‍ കാവടിയാടി ആയിരങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സ്ത്രീകളും കാവടിയാടി തിമര്‍ത്തു.

വടൂക്കര തൈപ്പുയ ഉല്‍സവത്തിൽ ആയിരങ്ങള്‍ കാവടിയാടി മഹേശ്വര ക്ഷേത്രത്തിലേക്ക്. ഇക്കുറി ഒരു മാറ്റമുണ്ട്. എല്ലാ വര്‍ഷവും റോഡരികിലും ക്ഷേത്രമുറ്റത്തും കാവടി കണ്ടാസ്വദിച്ചിരുന്ന സ്ത്രീകള്‍ ഇത്തവണ കാവടിയാടാനെത്തി.

പടിഞ്ഞാട്ടുമറി നാരായണ സമാജത്തിലെ അമ്മമാരാണ് കാവടിയാട്ടത്തിനിറങ്ങിയത്. ഭാരവാഹികളുടെ പൂര്‍ണ പിന്തുണയും കിട്ടി. ആട്ടത്തിനിറങ്ങുന്ന പെണ്‍പടക്ക് ജഴ്സിയും മറ്റു സമ്മാനങ്ങളുമായി മെഡിമിക്സും പിന്തുണയറിയിച്ചു. പ്രായമായവരും കുട്ടികളും എല്ലാവരും കൂടിയായപ്പോള്‍ സംഗതി പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരം. പ്രായം മറന്ന് ചുവടുവച്ച 75 കാരി തങ്കമണിക്ക് ഇത് വരേ കണ്ടതില്‍ വച്ച് ഏറ്റവും നല്ല ആഘോഷമാണിതെന്നാണ് അഭിപ്രായം.

 women kavadi attam in thrissur thaipusam fest