വരി നോക്കാതെ പായരുത്; അനാവശ്യ ഹോണടി വേണ്ട; കോടതി നിർദേശം സ്വാഗതം ചെയ്ത് കൊച്ചിക്കാർ

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും ഹൈക്കോടതി നിർദേശിച്ച ചട്ടം സ്വാഗതം ചെയ്ത് കൊച്ചിക്കാർ. ബസുകൾ അമിത വേഗത്തിലോടിക്കുന്നതും ഹോൺ മുഴക്കുന്നതും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ഹൈക്കോടതി നിർദേശിക്കുന്നത്. 

വരി നോക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകൾ ഇനി കൊച്ചി നഗരത്തിൽ കാണാൻ പാടില്ല. നഗരപരിധിയിൽ അനാവശ്യമായി ഹോണടി പാടില്ല. സ്വകാര്യ ബസുകൾ ഇടതു വശം ചേർന്ന് ഓടണം. ഓവർ ടേക്കിങ്ങും പാടില്ല. ഇതടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തലങ്ങും വിലങ്ങും വരി നോക്കാതെ പായുന്ന സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഇനി കാണാൻ പാടില്ലെന്ന ഹൈക്കോടതിയുടെ നിർദേശം കൈ നീട്ടി സ്വീകരിക്കുകയാണ് നാട്ടുകാരും.