തൃപ്പുലിയൂര്‍ മഹാ ക്ഷേത്രത്തില്‍ നടന്ന അഖില ഭാരതീയ പാണ്ഡവീയ സത്രം സമാപിച്ചു

ചെങ്ങന്നൂര്‍ തൃപ്പുലിയൂര്‍ മഹാ ക്ഷേത്രത്തില്‍ നടന്ന അഖില ഭാരതീയ പാണ്ഡവീയ സത്രം സമാപിച്ചു. അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങളില്‍ നിന്നെത്തിച്ച ദിവ്യ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്രം. കഴിഞ്ഞ 22നാണ് എട്ടു ദിവസം നീളുന്ന പരിപാടി തുടങ്ങിയത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, ആറന്‍മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളില്‍ നിന്നാണ് വിഗ്രഹങ്ങളെത്തിയത്. 

പാഞ്ചാലിമേട്, പാണ്ഡവന്‍പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഉടയാടകളും കൊടിക്കയറും എത്തിയത്. നാരായണീയത്തിലെ 1034 ശ്ലോകങ്ങളെ പ്രതിനിധീകരിച്ച് 1034 സ്ത്രീകളാണ് നാരായണീയ പാരായണത്തില്‍ പങ്കെടുത്തത്. വിവിധ ദിവസങ്ങളിലായി പ്രമുഖര്‍ പങ്കെടുത്ത പ്രഭാഷണങ്ങളും ക്ഷേത്ര, അനുഷ്ടാന കലകളുടെ അവതരണവും നടന്നു . ദേവസ്വം ബോര്‍ഡിന്‍റെ കൂടി സഹകരണത്തോടെയായിരുന്നു പരിപാടികള്‍