പൊക്കാളി കൃഷിയിലേക്ക് കര്‍ഷകരെ തിരിച്ചെത്തിക്കാൻ പദ്ധതി

അന്യമാകുന്ന പൊക്കാളി കൃഷിയിലേയ്ക്ക് കര്‍ഷകരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയുമായി എറണാകുളം ജില്ലാ പഞ്ചായത്ത്. ഉണര്‍ത്തുപാട്ട് എന്ന പേരില്‍ പറവൂര്‍ തത്തപ്പള്ളിയിലെ പൊക്കാളിപ്പാടത്ത് കൃഷിയിറക്കി. വിഡിയോ റിപ്പോർട്ട് കാണാം. 

സമൃദ്ധമായൊരു കാലമുണ്ടായിരുന്നു ഈ പൊക്കാളിപാടങ്ങള്‍ക്ക്. കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ ആ സമൃദ്ധിയും പതിയെ ഇല്ലാതായി. അവരെ വീണ്ടും കൃഷിയിടത്തിലെയ്ക്കിറക്കുകയാണ് ജില്ലാ പഞ്ചായത്ത്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പ്രതിക്ഷനേതാവ് വി.ഡി. സതീശന്‍ വിത്തുവിതച്ച് നിര്‍വഹിച്ചു.

48ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് ജില്ലയുടെ മറ്റിടങ്ങളിലേയക്കും വ്യാപിപ്പിക്കും. ഉണര്‍ത്തുപാട്ട് പദ്ധതിയിലൂടെ കൂടുതല്‍ കര്‍ഷകരെ പൊക്കാളി കൃഷിയില്‍ പങ്കാളിയാകുമെന്നാണ് പ്രതീക്ഷ