അഞ്ചു ദിവസത്തിനിടെ മൂന്നു തവണ കടുവയുടെ ആക്രമണം; ഭീതിയിൽ മൂന്നാറിലെ തോട്ടം മേഖല

കടുവയുടെ ആക്രമണത്തില്‍ ഭീതിയിലമര്‍ന്ന് ഇടുക്കി മൂന്നാറിലെ തോട്ടം മേഖല. മൂന്നാറില്‍ അഞ്ചു ദിവസത്തിനിടയില്‍ മൂന്നാം തവണയാണ് കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തത്. ജനവാസ മേഖലയിലടക്കം കടുവയുടെ ആക്രമങ്ങള്‍ വര്‍ധിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വിഡിയോ റിപ്പോർട്ട് കാണാം. 

മക്കളെ പോലെ ജയന്തി സ്നേഹിച്ച പശുവാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. മൂന്നാറില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൊരണ്ടക്കാട്ടിലാണ് ജഡം കണ്ടെത്തിയത്. ആറ് ദിവസം മുന്‍പ് ലോക്കാട് എസ്‌റ്റേറ്റിലെ മൂന്നു പശുക്കള്‍ കടുവയുടെ ആക്രമണത്തിന് ഇരയായിരുന്നു. മേഖലയില്‍ കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടും പിടികൂടാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കന്നുകാലികളെ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് ആവശ്യം.