കായൽ തീരത്ത് അടിഞ്ഞ കുപ്പികൾ ശേഖരിച്ച് യുവാക്കൾ; നല്ല മാതൃക

എറണാകുളം കോട്ടപ്പുറം കായലിന്റെ തീരത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് ഒരു കൂട്ടം യുവാക്കള്‍. പ്രകൃതിയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടമായാണ് കായലിന് സമീപം അടിഞ്ഞ് കൂടിയ കുപ്പികള്‍ ശേഖരിക്കുന്നത്. 

കായലിന്റെ തീരത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുകയാണ് ഈ യുവാക്കള്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്ലാസ്റ്റിക് ശേഖരണം. ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ പുഴയിലേക്ക് വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

പെരിയാറിന്റെ തീരത്ത് കുര്യാപ്പിളളി കടവിൽ നടന്ന ചടങ്ങിൽ  പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. കായലിനെ മലിനമാക്കുന്ന പ്ലാസ്റ്റിക്ക് അടിഞ്ഞ് കൂടുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ഈ യുവാക്കളുടെ തീരുമാനം