പതിനായിരം പേർക്ക് കൂടി ഉടൻ പട്ടയം; വേഗത്തിലാക്കാൻ നിർദ്ദേശിച്ച് റവന്യൂ മന്ത്രി

ഇടുക്കി ജില്ലയിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ  മന്ത്രിയുടെ നിര്‍ദേശം. അടുത്ത മാസം  പതിനായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ആറായിരം പട്ടയങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  കോളനികളിലുള്ളവര്‍ക്കും,  പത്തുചെയിനിലും പട്ടയം നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കും. 

ഫെബ്രുവരി പകുതിയോടെ നടത്താന്‍ ഉദ്ദേശിക്കുന്ന പട്ടയ മേളയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ആറായിരം പട്ടയങ്ങള്‍ തയ്യാറായികഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍, ദേവികുളം അടക്കമുള്ള കോളനികളിലെ ഭൂരഹിതർക്കും  പട്ടയം ലഭ്യമാക്കും.

ജില്ലയിൽ  ഏഴ്‌ചെയിന്‍, മൂന്ന് ചെയിന്‍ മേഖലകളിലെ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കും. ഷോപ് സൈറ്റുകള്‍ക്ക് പട്ടയം  നല്‍കുന്നതിന് അറുപത്തിനാലിലെ ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു വരെ ഏഴു പട്ടയമേളകളിലായി ജില്ലയില്‍ 31820 പേര്‍ക്കു പട്ടയം നല്‍കി.