തകര്‍ന്നടിഞ്ഞ് കോതമംഗലം പ്ലാമുടി, ഊരംകുഴി റോഡ്; പ്രതിഷേധം

തകര്‍ന്നടിഞ്ഞ് കോതമംഗംലം പ്ലാമുടി, ഊരംകുഴി റോഡ്.  സഞ്ചാരയോഗ്യമായിരുന്ന റോഡ് നവീകരണത്തിനെന്ന പേരില്‍ കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കേണ്ട ജോലി പൂര്‍ത്തിയാക്കതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് നാട്ടുകാര്‍

കോതംമഗലത്തെ പ്ലാമുടിയില്‍ നിന്് ഊരംകുഴിയിലേക്കു പോകുന്ന റോഡില്‍ തുരങ്കം മുതല്‍ കോട്ടപ്പടി ഹൈസ്കൂള്‍ കവലവരെയുള്ള ഭാഗമാണ് കാല്‍നടപോലും അസാധ്യമാവും വിധം തകര്‍ന്നിരിക്കുന്നത്. നവീകരണത്തിനെന്ന പേരില്‍ പൊളിച്ചതാണ്. റോഡിലെ മെറ്റല്‍ മുഴുവന്‍ ഇളകിപ്പോയി. വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ മെറ്റല്‍ ഇരുഭാഗത്തേക്കും തെറിക്കും. റോഡില്‍ രൂപപ്പെട്ട കുഴികളിലും അപകടങ്ങള്‍ പതിവാണ്. മഴപെയ്തില്ലെങ്കില്‍ പൊടിശല്യവും അതിരൂക്ഷം. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി റസിഡന്റ്സ് അസോസിയേഷനും പൗരസമിതിയുമെല്ലാം പരാതിനല്‍കിയിട്ടും ഫലമില്ല

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ന പ്ലാമുടി ഊരംകുഴി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചതാണ്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് റോഡ് നവീകരണം വൈകുന്നതില്‍ കാരണമെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയാ് ഇവിടത്തുകാര്‍.

മനോരമ ന്യൂസ് കോതമംഗംലം