അപകട വളവായി കൊച്ചി മെട്രോപാലത്തിന് കീഴിലുള്ള യൂടേൺ വളവ്

അപകടഭീതിയില്‍ കൊച്ചി മെട്രോപാലത്തിന് കീഴിലുള്ള യൂടേണ്‍ വളവ്. കടവന്ത്രയ്ക്കും വൈറ്റിലയ്ക്കുമിടയില്‍ ടോക്കെച്ച് റോഡിനു സമീപമുളള യൂടേണാണ് ആളെക്കൊല്ലിയാവുന്നത്. ടോക്കെച്ച് റോഡിലേക്ക് വാഹനങ്ങള്‍ തിരിക്കുന്നത് ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ്.  കഴിഞ്ഞദിവസം ഇവിടെയുണ്ടായ ബൈക്കപടകത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പലതവണ പ്രതിഷേധിച്ചിട്ടും രക്ഷയില്ലാതായതോടെ നാട്ടുകാര്‍ പ്രതീകാത്മകമായി യൂടേണ്‍ അടച്ചു

കഴിഞ്ഞദിവസം കൊച്ചി കടവന്ത്രയ്ക്കും വൈറ്റിലയ്ക്കുമിടയില്‍ ടോക്ക്എച്ച് റോഡിനടുത്ത് നടന്ന ബൈക്കപകടമാണിത്. റോഡ് മുറിച്ച് കടന്നുവന്ന സ്കൂട്ടെറിനെ ചീറിപ്പാഞ്ഞ് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍  30 മീറ്ററോളം  തെറിച്ചുപോയി. അപകടത്തില്‍പ്പെട്ടവര്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്... ഇനി അപകടമുണ്ടായ ഇടമൊന്ന് കാണുക..

ഇരുചക്രവാഹനങ്ങള്‍..കാറുകള്‍.. തുടങ്ങി എല്ലാ വാഹനങ്ങളും ഇതുപോലെയാണ് ടോക്ക് എച്ച് റോഡിലേക്ക് കയറുന്നത്. ട്രാഫിക്ക് നിയമങ്ങള്‍ ആര്‍ക്കും ബാധകമല്ല. ഇത്ര തിരക്കേറിയ റോഡില്‍ ഇതുപോലൊരു ക്രോസിങ് ട്രാഫിക് പൊലീസൂം അനുവദിച്ചുകൊടുത്ത മട്ടാണ്..കഴിഞ്ഞ ദിവസത്തെ അപകടത്തിന് കാരണവും ഇതേരീതിയിലുള്ള കയറിപോക്കായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ഫലമില്ലാതെ വന്നതോടെയാണ് നാട്ടുകാര്‍ സാമൂഹ്യഅകലം പാലിച്ച് പ്രതീകാത്മകമായി യൂടേര്‍ണ്‍ അടച്ചത്. വാഹനങ്ങള്‍ തിരിച്ചുവിട്ടു,,