കാറ്റ് തറപറ്റിച്ച് വൻമരങ്ങൾ; ടിവി പുരത്തെ നഷ്ടകണക്ക്

വൈക്കം ടിവി പുരത്തുണ്ടായ ശക്തമായ കാറ്റിൽ ഒരു മരമെങ്കിലും നിലംപൊത്താത്ത വീടില്ല.  പഞ്ചായത്തിൽ ചുരുങ്ങിയത് മൂവായിരത്തിലേറെ വൻമരങ്ങൾ  നിലംപൊത്തിയെന്നാണ് പ്രാഥമിക കണക്ക്.  മരങ്ങളും ചില്ലകളും വീണാണ് മുന്നൂറിലേറെ വീടുകളും തകർന്നത്. കാറ്റ് തറപറ്റിച്ച വൻമരങ്ങളുടെ കണക്ക് നൂറിൽ നിന്ന്  ആയിരങ്ങൾ കടന്നു. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശം കാറ്റ് നിമിഷ നേരം കൊണ്ട് വെട്ടി വെളിപ്പിച്ചു. 

പ്രകൃതിക്ഷോഭത്തിൽ നശിക്കുന്ന വൻ മരങ്ങൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകാറില്ല. വീടിനുമുകളിൽ പതിച്ച മരങ്ങൾ വെട്ടി നീക്കണമെങ്കിൽ ഉടമയുടെ പോക്കറ്റിൽ നിന്നു തന്നെ പണം മുടക്കണം. ഈ അവസരം മുതലാക്കാനും ആളുകളുണ്ട്. പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വൻമരങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.