വേനൽ മഴയിൽ കനത്ത കൃഷിനാശം

ഇടുക്കിയിലുണ്ടായ വേനൽ മഴയിൽ കനത്ത കൃഷി നാശം. മൂന്ന് വീടുകളുടെ മേൽക്കൂര തകർന്നു. ഇടിമിന്നലിലേറ്റു വീടുകൾക്ക് വിള്ളലുണ്ടായി.

ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത കാറ്റും മഴയും തൊടുപുഴയിലെ വിവിധ മേഖലകളിൽ നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കടപുഴകിവീണ് മൂന്ന് വീടുകളുടെ മേൽക്കൂര തകർന്നു. ഇടിമിന്നലേറ്റ് വളർത്തു നായ ചത്തു. കുമാരമംഗലം പഞ്ചായത്തിലെ ഈസ്റ്റ് കലൂർ,പയ്യാവ്, മേഖലയിലെ വാഴക്കൃഷി നശിച്ചു. 

അടിമാലിയിൽ ഇടിമിന്നലേറ്റ് തെങ്ങു കത്തി നശിച്ചു.