തെരുവുനായയുടെ ആക്രമണം; പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി കൊച്ചുതോവാള  മേഖലയില്‍ തെരുവുനായ അക്രമണത്തിൽ അഞ്ചുപേർക്ക് പരുക്ക്. പ്രദേശത്തെ ഒട്ടേറെ വളർത്തുമൃഗങ്ങൾക്കും   തെരുവുനായയുടെ കടിയേറ്റു. പ്രശ്ന  പരിഹാരത്തിന് അധികൃതർ നടപടി ശക്തമാക്കണമെന്ന്  നാട്ടുകാർ. 

ഇടുക്കി കൊച്ചുതോവാള, പുഞ്ചിരിക്കവല മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായി.  അഞ്ച് പേര്‍ക്കും നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു. സ്കൂളിൽ പോകുവാൻ ബസ് കാത്ത് നിന്ന  വിദ്യാര്‍ഥിയെയും   തെരുവുനായ അക്രമിച്ചു. .കുട്ടിയുടെ കണ്ണിനാണ് അക്രണമത്തിൽ പിരിക്ക് പറ്റിയത്.  

നാട്ടുകാരും പൊലീസും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നായയെ പിടികൂടിയത്.   ആക്രമണമേറ്റവരെല്ലാം ആശുപത്രികളില്‍  ചികിത്സ തേടി. തെരുവുനായ ശല്ല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് അധികൃതർ നടപടികൾ സ്വീരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.