സംസ്ഥാന തയ്കോണ്ടോ ചാംപ്യൻഷിപ്പ്; മൂന്നൂറോളം മത്സരാർത്ഥികൾ

കൊച്ചിയില്‍ നടന്ന സംസ്ഥാന തയ്കോണ്ടോ ചാംപ്യൻഷിപ്പില്‍ 256 പോയിന്റുമായി മലപ്പുറം ജില്ല  കിരീടം നേടി. എറണാകുളവും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനത്തെത്തി.  കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന മേളയിൽ മുന്നൂറിലധികം മൽസരാർഥികൾ പങ്കെടുത്തു.   

സ്പാറിങ്ങ്, ടീം സ്പാറിങ്ങ്, ടീം പാറ്റേൺ, പവർബോർഡ് ബ്രേക്കിംങ്ങ്, സെൽഫ് ഡിഫൻസ് എന്നീ ഇനങ്ങളിലായിരുന്നു മൽസരം. 5 മുതൽ 50 വയസ്സുവരെയുള്ളവരെ വിവിധ വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മൽസരം.  യുണൈറ്റഡ് തയ്കൊണ്ടോ അസ്സോസിയേഷനാണ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്.

സംഘടനയുടെ സ്ഥാപകനും മുൻ ചാംപ്യനുമായ മാസ്റ്റർ അബുദു റഹിമാന്റെ മേൽനോട്ടത്തിലാണ് ദേശീയ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുത്തത്.. അടുത്ത മാസം 25ന് ഗോവയിലാണ് ദേശീയ ചാംപ്യൻഷിപ്പ്.