രണ്ടേക്കർ പാടത്ത് രാസമാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

ആലുവ ഇടയപ്പുറം പ്രദേശത്തെ രണ്ട് ഏക്കറോളം പാടത്ത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്, രാസ മാലിന്യം തള്ളി.  ഖരരൂപത്തിൽ ഉള്ള രാസവസ്തു ചാക്കിൽ കെട്ടിയിട്ട ശേഷം മുകളിൽ മണ്ണിട്ട് മൂടിയ നിലയിലാണ്. മാലിന്യം നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. 

ചാക്കില്‍കെട്ടിയും അല്ലാതെയും പ്ലാസ്റ്റിക് മാലിന്യം. രാത്രിയിലാണ് മാലിന്യം ഇവിടെ തള്ളിയത് . ആൾ സഞ്ചാരം കുറവായവഴിയായതുകൊണ്ട് പത്ത് ടണ്ണോളം മാലിന്യം ഇവിടെ തള്ളിയിട്ടും പരിസരവാസികളും അറിഞ്ഞില്ല. ഖരരൂപത്തിലുള്ള രാസവസ്തു ചാക്കിൽ കെട്ടിയിട്ട ശേഷം മുകളിൽ മണ്ണിട്ട് മൂടിയ നിലയിലാണ്. മഴക്കാലമായാൽ വെള്ളം കെട്ടികിടക്കുന്ന പ്രദേശമാണിത്. ചുറ്റുപാടും വീടുകളുള്ള പാടത്തിന്റെ സമീപത്തുകൂടി പെരിയാറിന്റെ കൈവഴിയും ഒഴുകുന്നുണ്ട്.  ചെറിയ മഴയിൽ മുങ്ങുന്ന പ്രദേശമായതുകൊണ്ട് അടുത്തുള്ള വീടുകളിലെ കിണറുകളിലേക്കും തോട്ടിലേക്കും ഈ വിഷമാലിന്യം ഒഴുകി എത്തും

മാലിന്യം തള്ളിയ കാര്യം നാട്ടുകാരില്‍നിന്നാണ് അറിഞ്ഞതെന്ന നിലപാടിലാണ് സ്ഥലമുടമ.