കേരള സർവകലാശാല ആലപ്പുഴ കേന്ദ്രത്തിന് പുതുമോടി; കോടികളുടെ നവീകരണം

കേരള സർവകലാശാലയുടെ ആലപ്പുഴ ഉപകേന്ദ്രത്തിന് പുതുമോടി... വിവിധ സേവനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് ഇനി തലസ്ഥാനത്തേക്ക് ഓടേണ്ട. കോടികള്‍ മുടക്കിയാണ് പഠനകേന്ദ്രം ഉള്‍പ്പടെ നവീകരിച്ചിരിക്കുന്നത്

ഡിഗ്രി- മൈഗ്രെഷൻ ഒഴികെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും, രേഖകളും ഇനിമുതൽ ഇവിടെ നിന്ന് ലഭ്യമാക്കും. സർവ്വകലാശാലയുടെ ഫീസുകൾ അടയ്ക്കാനും വിവരങ്ങൾ നൽകുന്നതിനുമായി ഓഫീസ് ആരംഭിച്ചു. 1400 ഓളം പുതിയ പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലമാക്കി. പുതുതായി 

ആരംഭിക്കുന്ന ലൈബ്രറിയിൽ പുറത്തുള്ളവർക്ക് കൂടി മെമ്പർഷിപ്പ് നൽകും. സർവകലാശാലയുടെ വാലുവേഷൻ കേന്ദ്രമായും ആലപ്പുഴ പ്രവർത്തിക്കുംവിപുലീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം  മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. പുതിയ പഠന വകുപ്പ് ഗ്രാമീണ വികസനത്തിന്‍റെ പുതിയ സാധ്യതകൾ 

തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു അസിസ്റ്റൻറ് രജിസ്ട്രാറും രണ്ടു സെക്ഷൻ ഓഫീസർമാർ ഉൾപ്പെടെ ഒമ്പത് പേരുടെ സേവനമാണ് സർവ്വകലാശാല ആലപ്പുഴ കേന്ദ്രത്തിലുണ്ടാവുക