റയില്‍വേ മേല്‍പ്പാലത്തിലെ കുഴിയടയ്ക്കല്‍ വൈകുന്നു

ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം കൊച്ചി ഇടപ്പള്ളി റയില്‍വേ മേല്‍പ്പാലത്തിലെ കുഴിയടയ്ക്കല്‍ വൈകുന്നു. ടാറിങ് തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാണെങ്കിലും പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വിഷയം ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തീരുമാനമായില്ല. പാലംവഴിയുള്ള യാത്ര ഓരോ ദിവസവും കൂടുതല്‍ ദുഷ്കരമാവുകയാണ്. [<mos><itemID>6</itemID><itemSlug>Edappally 

ദേശീയ പാതാ 66 ലെ ഇടപ്പള്ളി റെയില്‍വേ മേല്‍പാലമാണിത്. ചന്ദ്രനിലുള്ളിതിനേക്കാള്‍ വലിയ ഗര്‍ത്തങ്ങളാണ് തിരക്കേറിയ ഈ പാലത്തില്‍. 

ഒരു വര്‍ഷത്തിലേറെയായി യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നു. യാത്രക്കാരുടെ നിരന്തരപ്രക്ഷോഭത്തെ തുടര്‍ന്നാണ് ഒടുവില്‍ അറ്റകുറ്റപ്പണി തുടങ്ങാന്‍ തീരുമാനിച്ചത്. പക്ഷെ ജോലി തുടങ്ങണമെങ്കില്‍ രണ്ട്  ദിവസമെങ്കിലും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കണം. പൊതുമരാമത്ത് വകുപ്പ് ഇതിനായി പൊലീസിനെ സമീപിച്ചെങ്കിലും ആവശ്യം അവര്‍ നിരസിച്ചു. ടാറിങ് വൈകുന്നതില്‍ നാട്ടുകാരും വാഹനയാത്രക്കാരും ഒരുപോലെ പ്രതിഷേധത്തിലാണ്,

പൊലീസിനോട് പലതവണ ആവശ്യപ്പെട്ടിട്ടും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തമാക്കി പൊതുമരാമത്ത് എക്സിക്യുട്ടിവ് എന്‍ജിനിയര്‍ ജില്ലാ കലക്ടര്‍ക്ക് അയച്ച കത്താണ് ഇത്. എന്നിട്ടും ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ ദിവസവും പാലത്തിലെ കുഴികളുടെ എണ്ണവും അപകടവും വര്‍ധിച്ചുവരികയാണ്.