400 വർഷം പഴക്കമുള്ള സിനഗോഗ് മഴയിൽ തകർന്നു

മട്ടാഞ്ചേരിയിലെ കറുത്തജൂതരുെട  സിനഗോഗ്  കനത്തമഴയില്‍ തകര്‍ന്നു .   ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം  നിലനില്‍ക്കുന്ന സിനഗോഗിന്റെ സംരക്ഷണചുമതല പുരാവസ്തുവകുപ്പിനായിരുന്നു. 

നാലുപതിറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന  സിനഗോഗ്  ഇന്ന് ഉച്ചയ്ക്കാണ് തകര്‍ന്നുവീണത് .   കെട്ടിടത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.  അപകടമുണ്ടാകുമ്പോള്‍  സന്ദര്‍ശകരായി ആരും കെട്ടിടത്തിലോ പരിസരത്തോ ഉണ്ടായിരുന്നില്ല .   കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ ജുതപ്പള്ളി സംരക്ഷിക്കാന്‍ നടപടിവേണമെന്ന  പ്രദേശവാസികളുടെ ആവശ്യം അവഗണിക്കപ്പെട്ടതോടെ  കെട്ടടം ജീര്‍ണാവസ്ഥയിലായിരുന്നു .  ഇന്നലെയും ഇന്നുമായി പെയ്ത കനത്തമഴയിലും കാറ്റിലും കെട്ടിടം നിലംപൊത്തി.

പുരാവസ്തുവകുപ്പാണ് സിനഗോഗിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്.  എന്നാല്‍ സ്വകാര്യവ്യക്തിയുമായുളള തര്‍ക്കം മൂലം കെട്ടിടത്തിന്റെ പരിപാലനം അവതാളത്തിലാവുകയായിരുന്നു.  സംഭവം നടന്നയുടെനെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തി. കെട്ടിടത്തിന്റെ മറ്റുഭാഗങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  ജുതര്‍ക്ക് മലയാളികളുമായുള്ള  ബന്ധത്തെ അടയാളപ്പെടുത്തുന്ന സ്മാരകം കൂടിയായിരുന്നു തകര്‍ന്ന കെട്ടിടം