വ്യാപകമായി കൃഷിയിറക്കി; ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്നില്ലെന്ന് പരാതി

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂര്‍ മേഖലയില്‍ ഓണത്തിനോടനുബന്ധിച്ച് വ്യാപകമായി കൃഷിയിറക്കിയെങ്കിലും  ഹോര്‍ട്ടികോര്‍പ് സംഭരിക്കാന്‍ തയ്യാകുന്നില്ലെന്ന് പരാതി. പച്ചക്കറി ലേലം ആരംഭിച്ചെങ്കിലും ഇടനില വ്യാപാരികളാണ് വാങ്ങാന്‍ തയ്യാറായത്. ഹോര്‍ട്ടികോര്‍പ്പിന്റെ നിഷ്‌ക്രിയത്വം  കര്‍ഷകരുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയാണ്.

മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് മുന്നോടിയായി ഒന്നര മാസം മുന്‍പ് തന്നെ ഹോര്‍ട്ടികോര്‍പ് മറയൂര്‍ മേഖലയില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓണത്തിന്  ദിവസങ്ങള്‍  മാത്രം ശേഷിക്കെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല.   പുത്തൂര്‍, പെരുമല, കാന്തല്ലൂര്‍ തുടങ്ങിയ  ഗ്രാമങ്ങളില്‍ കൃഷിചെയ്തിരിക്കുന്ന ബീന്‍സ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകള്‍ വാങ്ങാനാളില്ലാതെ ചീയുന്ന അവസ്ഥയാണിപ്പോള്‍. ഇടനിലക്കാരും  സാഹചര്യം മുതലെടുത്ത് വിലയിടിച്ചാണ് സംഭരിക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പ് ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ഓണ വിപണിയില്‍ മികച്ച  വില പ്രതീക്ഷിച്ച  വിളകള്‍ പാടത്ത് ചീഞ്ഞ് നശിക്കും.