പൊലീസ് സ്റ്റേഷൻ കാണാനെത്തി കുട്ടിക്കൂട്ടം

ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനവുമായി കൊച്ചിയിലെ കുരുന്നുകള്‍. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെത്തിയ കുട്ടിക്കൂട്ടത്തിന് കാണുന്നതെല്ലാം കൗതുകമായിരുന്നു.

അവശ്യഘട്ടത്തില്‍ സഹായത്തിനെത്തുന്നവര്‍ ആരെല്ലാമാണെന്ന് കിന്‍റര്‍ഗാര്‍ഡന്‍ കുട്ടികളെ പരിചയപ്പെടുത്തുന്നതിനാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനുള്ളില്‍ കയറിയ കുട്ടിക്കൂട്ടത്തിന് ആദ്യം കാണിച്ചുകൊടുത്തത് തോക്കുകള്‍. കൗതുകമേറിയതോടെ സ്ഥിതി ഇത് ആയി. 

സ്റ്റേഷനിലെ വയര്‍ലെസും, വാക്കിടോക്കിയും, ശിശുസൗഹൃദ സെന്‍ററുമെല്ലാം കുട്ടിക്കൂട്ടം കണ്ടു. കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമിയില്‍നിന്നുവന്ന അന്‍പത്തിനാലംഗ കുട്ടിക്കൂട്ടം പൊലീസ് ആന്‍റിമാര്‍ക്ക് നന്ദിയും പറഞ്ഞാണ് സ്ഥലം വിട്ടത്.