വിനോദ സഞ്ചാര നിരോധനമില്ല; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കിയിലെ വിനോദസഞ്ചാര നിരോധനം പിൻവലിച്ചതോടെ ജില്ലയിലേക്ക്  സഞ്ചാരികൾ  എത്തിത്തുടങ്ങി. മൂന്നാറും തേക്കടിയുമെല്ലാം  സജീവമായി.  വരും ദിവസങ്ങളിൽ  സഞ്ചാരികളുടെ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖല. 

 കനത്ത കാലവർഷവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം  ആളൊഴിഞ്ഞ ഇടുക്കിയിലെ  വിനോദ സഞ്ചാര മേഖല വീണ്ടും ഉണരുകയാണ്. ജില്ലയിലെ ഹൈഡല്‍ ടൂറിസം വകുപ്പിന്  കീഴിലുള്ള  ആനയിറങ്കല്‍ ഉൾപ്പെടെയുള്ള  കേന്ദ്രങ്ങളില്‍ ബോട്ടിംഗ് പുനരാരംഭിച്ചു.സഞ്ചാരികൾ എത്തിതുടങ്ങിയതോടെ   ടാക്‌സി തൊഴിലാളികളും പ്രതീക്ഷയിലാണ്. വന്യമൃഗങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കി വനമേഖലയില്‍ പ്രത്യക്ഷപ്പെടുന്നത് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ഓമക്കാലമെത്തുന്നതോടെ കൂടുതല്‍ സഞ്ചാരികളുടെ കടന്നുവരവുണ്ടാകുമെന്ന  പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും.