തമിഴ് ബ്രാഹ്മണരുടെ ആഗോളസമ്മേളനത്തിന് തുടക്കം

തമിഴ് ബ്രാഹ്മണരുടെ ആഗോള സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. ഹൈക്കോടതി ജസ്റ്റിസ് വി.ചിദംബരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  കേരള ബ്രാഹ്മണ സഭയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് .

തമിഴ് ബ്രാഹ്മണരുടെ ഉന്നമനത്തിനായി കൂട്ടായ്മ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോള സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്ന് ആയിരത്തിഇരുന്നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബ്രാഹ്മണരുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി,വ്യവസായ പ്രമുഖന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറകളിലെ പ്രമുഖര്‍ മൂന്നു ദിവസം നീളുന്ന സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുളള സെമിനാറുകളും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും.