തൃശൂര്‍ മൂര്‍ക്കനിക്കര ഗ്രാമത്തില്‍ നാട്ടുല്‍സവത്തിനു തുടക്കമായി

കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് നാട്ടുൽസവത്തിന്റെ മുഖ്യ ആകര്‍ഷണം. അഞ്ചു ദിവസമായി നാട്ടുല്‍സവത്തിന്‍റെ ഉണര്‍വിലാണ് മൂര്‍ക്കനിക്കര ഗ്രാമം. നടത്തറ പഞ്ചായത്താണ് മുഖ്യസംഘാടകര്‍. അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷമാക്കാന്‍ വിവിധ തരം നാടന്‍ കളികള്‍ കളിക്കാന്‍ അവസരം.

 ഇതിനു പുറമെ, അമ്യൂസ്മെന്‍റ് പാര്‍ക്കിലേതു പോലുള്ള വിനോദപോധികള്‍. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിക്കൂട്ടുകള്‍ രുചിച്ചറിയാനും അവസരം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ കൂടിയാണ് ഈ േമള. ദിവസവും വൈകിട്ട് ഗാനമേള ഉള്‍പ്പെടെയുള്ള സ്റ്റേജ് പരിപാടികളും. ഇതു രണ്ടാം തവണയാണ് നടത്തറ പഞ്ചായത്ത് നാട്ടുല്‍സവം സംഘടിപ്പിക്കുന്നത്.