സമരം ശക്തമാക്കി തോട്ടം തൊഴിലാളികൾ; പിന്തുണയുമായി ആദിവാസി സംഘടനകളും

ഇടുക്കി ചിന്നക്കനാല്‍ സൂര്യ നെല്ലിയില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകുന്നു.  കുടില്‍കെട്ടി സമരത്തിന്  പിന്തുണയുമായി ആദിവാസി സംഘടനകളും രംഗത്ത്.  ആദിവാസികള്‍ക്ക്  ഭൂമി വിതരണം ആവശ്യപ്പെട്ട്  ഉടന്‍ സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം ശക്തമാകുന്നു. തോട്ടം തൊഴിലാളികള്‍ക്ക്  വീട് വയ്ക്കുന്നതിന്  മൂന്നാ സെന്റ് വീതം ഭൂമി പതിച്ച് നല്‍കണമെന്നും, ചിന്നക്കനാല്‍ മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍  ഒഴുപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സമരം. വര്‍ഷങ്ങളായി തോട്ടങ്ങളില്‍ ജോലി ചെയ്യുകയും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുന്നത്  നിരവധിയാളുകള്‍.

തോട്ടം  തൊഴിലാളികളുടെ സമരത്തിനൊപ്പം   ഭൂ–സമരം ആരംഭിക്കുമെന്ന്  പട്ടിക വര്‍ഗ്ഗ ഏകോപന സമതി. ആദിവാസി സംഘടനകള്‍കൂടി തൊഴിലാളി സമരത്തിന് പിന്തുണ അറിയിച്ചതോടെ   ശക്തമായ ഭൂ സമരത്തിന് ചിന്നക്കനാല്‍ വേദിയാകാനാണ്   സാധ്യത.