സൂര്യനെല്ലിയിൽ തോട്ടംതൊഴിലാളികളുടെ ഭൂസമരം

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ റവന്യൂ ഭൂമി കയ്യേറി തോട്ടം തൊഴിലാളികള്‍ കുടില്‍ കെട്ടുന്നു.  മേഖലയിലെ നൂറ്കണക്കിന്  ഭൂരഹിരായ തൊഴാലികളാണ്  കുടില്‍കെട്ടി സമരം ആരംഭിച്ചത്. വീടുവെക്കാൻ സ്ഥലം നൽകണം എന്നാവശ്യപ്പെട്ടാണ് സമരം.

ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ മൂന്നേക്കറോളം കുടുംബങ്ങളാണ്  റവന്യൂ ഭൂമി കയ്യേറി കുടില്‍ കെട്ടി സമരം ആരംഭിച്ചത്. തെയിലതോട്ടങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന ഭൂമിയും വീടുമില്ലാത്തവരാണ്   സമരം ചെയ്യുന്നത്.  മൂന്നേക്കർ   സ്ഥലമാണ്  കയ്യേറി കുടില്‍കെട്ടിയിരിക്കുന്നത്.  മുമ്പ് ഈ സ്ഥലം ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി കയ്യടക്കി വയ്ക്കുകയും തുടര്‍ന്ന് 2010ല്‍ റവന്യൂ വകുപ്പ് കമ്പനിയുടെ പേരിലുള്ള പട്ടയം റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. 

തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും പ്രദേശത്ത് റവന്യൂ ഭൂമിയില്ലെന്നാണ്  ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സർക്കാർ ഭൂമി വിട്ടുനൽകും വരെ സമരം തുടരാനാണ് ഇവരുടെ  തീരുമാനം