കോട്ടയത്തേക്ക് ജലപാതയിലൂടെ ചരക്കുനീക്കം ആരംഭിച്ചു

കൊച്ചി തുറമുഖത്തുനിന്നും കോട്ടയത്തേക്ക് ദേശീയ ജലപാതയിലൂടെ സ്ഥിരം ചരക്കുനീക്കം ആരംഭിച്ചു. ദേശീയ ജലപാത മൂന്നും ഒന്‍പതും ബന്ധിപ്പിച്ചുകൊണ്ടാണ് കണ്ടെയ്നർ ബാർജ് സർവീസ് നടത്തുക. 

ദേശീയ ജലപാത വഴി കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് ചരക്ക് നീക്കം ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. കോട്ടയം മേഖലയിലുള്ള വ്യപാര വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് ഈ സർവീസ് ഏറെ ഗുണം ചെയ്യുക. കോട്ടയം തുറമുഖത്തിന്‍റെ ഉടമസ്ഥതയിലുള്ള ബാർജാണ് ആദ്യഘട്ടത്തില്‍ സ്ഥിരം സർവീസ് നടത്തുക. ഒരേസമയം 20 അടിനീളമുള്ള 8 കണ്ടെയ്നറുകള്‍ കൊണ്ടുപോകനാകും. 7 മണിക്കൂർ സ‌ഞ്ചരിച്ചാണ് ബാർജ് കോട്ടയം തുറമുഖത്തെത്തുക. റോഡുമാർഗമുള്ള ചരക്കുനീക്കത്തേക്കാള്‍ ചെലവ് കുറവാണെന്നതും, മലിനീകരണം കുറവാണെന്നതും ഈ സർവീസിന്‍റെ മേന്‍മയാണ്. ബാർജില്‍ വരുന്ന ചരക്കുകള്‍ പരിശോധിക്കാന്‍ എക്സൈസിന് കോട്ടയത്ത് പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.

എ.വി. രമണ, ചെയർമാന്‍ ഇന്‍ചാർജ് കൊച്ചിന്‍ പോർട്ട് ട്രസ്റ്റ്. വൈകാതെ കൂടുതല്‍ കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബാർജ് എത്തിച്ച് ചരക്കുനീക്കം സജീവമാക്കാനാണ് തീരുമാനം.