ഇടുക്കിയിൽ ആദിവാസി കുടുംബങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം

ഇടുക്കി ഉപ്പുതറ കണ്ണംപെട്ടി വനമേഖലയിലെ 800 ആദിവാസി കുടുംബങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു. വനത്തിലൂടെയുള്ള 16കിലോമീറ്റർ  റോഡിനു അനുമതിയായി. വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മുടങ്ങി കിടന്ന പദ്ധതിക്കാണ് അനുമതിയായത്.

ഉപ്പുതറ വളകോട്ടിൽനിന്ന്‌ മേമാരി ആദിവാസിക്കുടിയിലേക്കുള്ള 16 കിലോമീറ്റർ റോഡിനാണ് അനുമതി. ഉപ്പുതറ പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഉൾപ്പെട്ട കണ്ണംപടി വനമേഖലയിലെ 12 കുടികളിലായി 800 ആദിവാസി കുടുംബങ്ങളാണ് ഉള്ളത്. ഇവരുടെ  യാത്ര ക്ലേശം റോഡ് പണി പൂർത്തിയാകുന്നതോടെ പരിഹരിക്കാൻ കഴിയും.

വർഷകാലത്ത് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ മാസങ്ങളോളം ഒറ്റപ്പെട്ടു കഴിയുന്ന മേമാരികുടിയിലെ ആദിവാസികളുടെ വഴിയാണ് തെളിയുന്നത്. ഫണ്ട്‌ അനുവദിക്കാൻ ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും തയ്യാറായിരുന്നെങ്കിലും വന്യജീവി സങ്കേതമായതിനാൽ വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല.

 വഴി  വനത്തിനുള്ളിലൂടെയായതിനാൽ അനുയോജ്യമായ നിലയിൽ ടാറിങ്, കോൺക്രീറ്റിങ്, ഇൻറർലോക്കിങ് എന്നീ രീതിയിലായിരിക്കും  നിർമാണം