കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചിട്ട് ആറാംദിവസം

കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചിട്ട് ആറാംദിവസം. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ മാലിന്യംതള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വടവുകോട് ഗ്രാമപഞ്ചായത്ത്. പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ ലോറികള്‍ ഇന്നലെ നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിനായി പഞ്ചായത്തംഗംങ്ങളുമായി വൈകിട്ട് ജില്ലാ കലക്ടര്‍ ചര്‍ച്ചനടത്തും. ബ്രഹ്മപരുത്തുനിന്ന് ആദര്‍ശ് ആന്റണിയുടെ റിപ്പോര്‍ട്ട്.