ആളെ വീഴ്ത്തും വാരിക്കുഴി; പുല്ല് വെട്ടി മൂടിയില്ലാത്ത ഓടയിലേക്കിട്ടു

കൊച്ചി പാലാരിവട്ടത്ത് ആളെ വീഴ്ത്തും വാരിക്കുഴി. റോഡിലേക്കുകയറി നിന്നിരുന്ന പുല്ലെല്ലാം വെട്ടി തൊട്ടടുത്ത മൂടിയില്ലാത്ത ഓടയിലേക്ക് ഇട്ടതാണ് അപകടങ്ങള്‍ക്ക് കാരണം. വഴിയെക്കുറിച്ച് കൃത്യമായി അറിവില്ലാതെ സ്ഥലത്തെത്തിയവരെല്ലാം  അപകടത്തില്‍ പെട്ടു

ഒറ്റനോട്ടത്തില്‍ അത്ര ഭീകരതയൊന്നും കാണാനില്ല. റോഡിലേക്ക് വളര്‍ന്നു നിന്ന ചെറുപുല്ലെല്ലാം  വെട്ടി വൃത്തിയാക്കി. അത്ര തന്നെ പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല. മൂടിയില്ലാത്ത ഓടയ്ക്ക് മുകളിലേക്ക് പുല്ലെല്ലാം വന്ന് വീണതോടെ ഓടയുടെ പൊടി പോലും പുറത്ത് കാണാനില്ല. ഹൈവേയില്‍ വണ്ടി നിര്‍ത്തി സര്‍വീസ് റോഡിലേക്ക് നടന്നൈത്തിയവരൊക്കകെ അപകടത്തില്‍പെട്ടു.  

കൊച്ചി പാലാരിവട്ടം പൈപ്പ്‍ലൈന് സമീപമുളള സര്‍വീസ് റോഡിലാണ് ഈ വാരിക്കുഴി. കരാര്‍ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം പുല്ലുവെട്ടി വൃത്തിയാക്കിയത്. എന്നാല്‍ ഇത് വാരിക്കൊണ്ട് കളയാത്തതാണ് നിലവിലെ അപകടങ്ങള്‍ക്ക് കാരണം.  പാര്‍ക്ക് ചെയ്യാനെത്തുവ്വ വാഹനങ്ങളടക്കം അപകടത്തില്‍ പെടാന്‍ സാധ്യതയുളളതിനാല്‍ ഓട എത്രയും വേഗം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം