മാലിന്യകുഴിയിൽ വീണ കാട്ടാനയെ കരക്കയറ്റി

തേക്കടിയിൽ മാലിന്യകുഴിയിൽ വീണ കാട്ടാനയെ കരകയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ രക്ഷിച്ചത്. തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം പ്രവർത്തിക്കുന്ന കെ.റ്റി.ഡി.സിയുടെ  പെരിയാർ ഹൌസ് ഹോട്ടലിലെ   മാലിന്യ ടാങ്കിലാണ് കാട്ടാന വീണത്. പത്തടിയോളം താഴ്ച്ചയുള്ള ടാങ്കിൽ നിറയെ മാലിന്യവുമുണ്ടായിരുന്നു.

ഇന്ന്  പുലർച്ചെയാണ് സംഭവം. പ്രദേശത്തെത്തിയ  കാട്ടാനക്കൂട്ടം കോൺഗ്രീറ്റ് സ്ലാബിന് മുകളിൽ കയറിയതാണ് അപകട കാരണംടാങ്ക് മൂടിയ സ്ലാബ് തകർന്ന് കുട്ടിയാന  അകത്തേക്ക് വീണു. ടാങ്കിന് പുറത്തിറങ്ങാൻ ആന പലതവണ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

പിന്നീട്  ജെ.സി.ബി എത്തിച്ച്  ടാങ്ക് പൊളിച്ച ശേഷം ആനയെ കരയ്ക്കു കയറ്റി. ഈ സമയം കാട്ടാന കൂട്ടം സമീപത്തു തന്നെ നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും രക്ഷ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു.