രോഗങ്ങളുടെ വിളനിലമായി ചെറുതോണി മാലിന്യ സംസ്കരണ കേന്ദ്രം

ഇടുക്കി  ജില്ലാ ആസ്ഥാനത്ത് വനമേഖലയിലുള്ള  മാലിന്യ സംസ്കരണ കേന്ദ്രം മാറ്റാൻ നടപടിയില്ല. വന്യമൃഗങ്ങളുടെ ജീവനു ഭീഷണിയായ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. രോഗങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ് ചെറുതോണി മാലിന്യ സംസ്കരണ കേന്ദ്രം.

ഇടുക്കി ചെറുതോണി മെഡിക്കൽ കൊളജ് ആശുപത്രിക്കും,  ചെറുതോണി അണക്കെട്ടിനും ഇടയിലുള്ള വനമേഖലയിലാണ് വാഴത്തോപ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രം.  എന്നാലിവിടെ മാലിന്യം കുമിഞ്ഞു കൂടുന്നതല്ലാതെ സംസ്കരണം കാര്യക്ഷമമല്ല.  മാലിന്യം തിന്നാൻ വന്യജീവികളും ഇവിടെ എത്താറുണ്ട്. പുതിയ മാലിന്യം സംസ്കരണ കേന്ദ്രം തുടങ്ങാൻ പദ്ധതിഇട്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല.