മാ‍ര്‍ല ക്രിസ്മസ് വിപണനമേളയ്ക്ക് കൊച്ചിയില്‍ തുടക്കം

മാ‍ര്‍ല ക്രിസ്മസ് വിപണനമേളയ്ക്ക് കൊച്ചിയില്‍ തുടക്കം. വീട്ടമ്മമാരുടെ കൂട്ടായ്മയൊരുക്കിയ മേള കൊച്ചി വാരിയം ലോട്ടസ് ക്ലബിലാണ്. മേള നാളെ സമാപിക്കും. ക്രിസ്മസിന് വേണ്ടതെല്ലാം ഒരു കുടക്കീഴിലെത്തിക്കുകയാണ് മാ‍ര്‍ല ക്രിസ്മസ് മേള. വസ്ത്രങ്ങളും കേക്കും വൈനും അച്ചാറും അങ്ങനെ ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. വലിയ തിരക്കാണ് മേളയില്‍ അനുഭവപ്പെടുന്നത്.

മേളയിലെ അപ്രീതീക്ഷിത താരം മള്‍ട്ടി പര്‍പ്പസ് പ്രഷര്‍ കുക്കറാണ്. വീടലങ്കിരിക്കാനുളള വസ്തുക്കള്‍, അലങ്കാര മെഴഉകുതിരികള്‍ ക്രിസമസ് സമ്മാനങ്ങള്‍ എന്നിവയും മേളയിലുണ്ട്. മേള നാളെ സമാപിക്കും.