മറയൂരിൽ ചന്ദനവിത്തുകൾ ശേഖരിച്ചു തുടങ്ങി

കേരളത്തിലെ സ്വാഭാവിക ചന്ദനവനമായ മറയുരില്‍ നിന്ന് ചന്ദന വിത്തുകള്‍ ശേഖരിച്ച് തുടങ്ങി. സമാനകാലാവസ്ഥയുള്ള മറ്റു സംസ്ഥാനങ്ങളിലും  ചന്ദനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 

ചന്ദന കാട്ടില്‍  കടും നീല നിറത്തിലുള്ള ചെറുപഴങ്ങള്‍ തനേ വീണ് ഉണങ്ങികിടക്കുന്നതാണ് ശേഖരിയ്ക്കുക. ഡിസംബര്‍ മാസം അവസാനം വരെ മറയൂരിലെ മൂന്ന് ചന്ദന റിസര്‍വുകളില്‍ നിന്ന് വിത്തുകളെടുക്കും.   ഗുണമേന്മയിലും സുഗന്ധത്തിലും മറ്റു പ്രദേശങ്ങളില്‍ വളരുന്നവയേക്കാളും മേന്മയുള്ളതിനാലാണ് മറയൂര്‍ ചന്ദനം വ്യാപിപിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വനസംരക്ഷണ സമിതികളെ ഉപയോഗിച്ചാണ് ചന്ദനവിത്തുകള്‍ ശേഖരിക്കുന്നത്.  

വിത്തുകള്‍ കിലോഗ്രാമിന് 600 രൂപനല്കിയാണ് വനം വകുപ്പ് തൊഴിലാളികളില്‍ നിന്ന് വാങ്ങുന്നത്. ശേഖരിക്കുന്ന വിത്തുകള്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വനം വകുപ്പിനും മറ്റ്  ഗവേഷണകേന്ദ്രങ്ങള്‍ക്കും  വിതരണം ചെയ്യും.