കന്നുകാലികൾ കയ്യടക്കിയ സ്കൂള്‍; അധികാരികളുടെ അവഗണന

കന്നു  കാലികളുടെ ഇടത്താവളമായി മൂന്നാര്‍ തമിഴ് ആഗ്ലോ ഇന്‍ഡ്യന്‍ സ്‌കൂള്‍. ചുറ്റുമതിൽ നിർമാണം പാതിവഴിയിൽ നിലച്ചു. സ്‌കൂളിന്റെ സമീപത്ത് കാടുകയറിയതോടെ  ഇഴ ജന്തുക്കളെ ഭയന്ന് വിദ്യാർത്ഥികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

മൂന്നാറിലെ തോട്ടം  തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യസം ലക്ഷ്യം വച്ച് ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച നൂറ്റാണ്ടിലധികം പഴക്കുള്ള സ്‌കൂളാണിത്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിനോട് അധികൃതരുടെ അവഗണനയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കുമുണ്ട്. ദേശീയപാതയോരതത് സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും രാത്രികാലത്തെ സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിനുംപരിഹാരം കാണുന്നതിന് വേണ്ടി. 

സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ ചുറ്റുമതില്‍ നിര്‍മ്മാണം നിലച്ചു. ചുറ്റുമതിലില്ലാത്തതിനാല്‍കന്നുകാലികള്‍ ഇവിടം താവളമാക്കി മാറ്റിയിരിക്കുകയാണ്. ദേശീയപാതയോരത്തു അപകടകരമായി നിൽക്കുന്ന സ്കൂളിന്റെ  പ്രവേശന കവാടം മാറ്റുന്നതിനടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും നേതൃത്വത്തില്‍ നിരവധി തവണ പരാതി  നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.