കേരള പിറവി ദിനത്തില്‍ ചെക്കുട്ടിപാവകള്‍ നിര്‍മിച്ച് മഹാരാജാസ് വിദ്യാര്‍ഥികൾ

കേരള പിറവി ദിനത്തില്‍ ചെക്കുട്ടിപാവകള്‍ നിര്‍മിച്ച് മഹാരാജാസ് വിദ്യാര്‍ഥികള്‍. ചെക്കുട്ടി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണം  പ്രളയത്തില്‍ തകര്‍ന്ന കൈതറിമേഖലയ്ക്ക് സംഭാവന നല്‍കാനാണ് കുട്ടികളുടെ തീരുമാനം.

ചെളിപുരണ്ട മുണ്ടുകളും പാഴ്തുണി കഷ്ണങ്ങളുംകൊണ്ട് അങ്ങനെ അവരും നിര്‍മിച്ചു കുഞ്ഞിത്തലയുള്ള ചെക്കുട്ടിപ്പാവകളെ. കണ്ണും പൊട്ടും വരച്ച് അവയെ സുന്ദരമാക്കി.കേരളത്തിന്റെ അതിജീവനത്തിന്റെ മുഖമായ ചെക്കുട്ടിപ്പാവകള്‍ മഹാരാജാസിലും പിറന്നു. 

മഹാരാജാസിലെത്തിയ ആദ്യ കേരളപിറവി ദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ കഴിഞ്ഞ സന്തോഷം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും പങ്കുവെച്ചു.

അഞ്ചൂറിലേറെ വിദ്യാര്‍ഥികളാണ് കോളജ് യൂണിയന്‍ സംഘടിപ്പിച്ച പരുപാടിയില്‍ പങ്കെടുത്തത്. ഇവര്‍ നിര്‍മ്മിക്കുന്ന ചെക്കുട്ടികള്‍ വിറ്റുകിട്ടുന്ന പണം കൈതറി മേഖലയ്ക്ക് നല്‍കും.