ഇടുക്കി രാജമലയിൽ നീലക്കുറിഞ്ഞി വസന്തം അവസാനഘട്ടത്തില്‍

ഇടുക്കി രാജമലയിൽ നീലക്കുറിഞ്ഞി വസന്തം അവസാനഘട്ടത്തില്‍. കുറിഞ്ഞി പൂക്കൾ കരിഞ്ഞുതുടങ്ങിയതോടെ  സഞ്ചാരികള്‍  നിരാശരായാണ് മടങ്ങുന്നത്. പ്രളയവും കനത്തമഴയുമെല്ലാം നീലക്കുറിഞ്ഞി വസന്തത്തിന്റെ മാറ്റ് കുറച്ചിരുന്നു. 

പന്ത്രണ്ട് വര്‍ഷത്തിലൊരിയ്ക്കലെത്തുന്ന  നീല വസന്തം കാണാമെന്ന  പ്രതീക്ഷയോടെയാണ് സഞ്ചാരികളിപ്പോഴുമെത്തുന്നത്.

 ഇതാണ് രാജമലയിലെ ഇപ്പോഴത്തെ കുറിഞ്ഞിക്കാഴ്ച്ച. അങ്ങിങ്ങായി കുറച്ച് പൂക്കള്‍ മാത്രം.  പോയ വസനന്തത്തിന്റെ ഒാര്‍മകളുമായി ശേഷിക്കുന്ന കുറിഞ്ഞിപ്പൂക്കൾ കരിഞ്ഞുണങ്ങി നില്‍പ്പാണ്.

പന്ത്രണ്ട്  വർഷങ്ങൾക്ക് ശേഷം കുറിഞ്ഞി വീണ്ടും പൂക്കുമ്പോൾ ആദ്യ ദിവസം തന്നെ എത്തുമെന്ന്  പറഞ്ഞാണ് സഞ്ചാരികളുടെ മടക്കം.ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് കുറിഞ്ഞി പൂവിട്ടത്. കനത്ത മഴയിൽ പൂക്കൾ വലിയ തോതിൽ നശിച്ചത് തിരിച്ചടിയായി. നിലകുറുഞ്ഞി കാണാൻ മുന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് നേരിയ അശ്വസമായി മൂന്നാർ ഡിവൈഎസ്പി  ഓഫീസിലും കുറിഞ്ഞി പൂവിട്ടുനിൽപ്പുണ്ട്.