എംഎംജെ പ്ലാന്റേഷനിലെ തൊഴിലാളികൾക്ക് ശമ്പളകുടിശിക വിതരണം ചെയ്തു

ഇടുക്കി വാഗമണിൽ പൂട്ടിക്കിടക്കുന്ന എം.എം.ജെ പ്ലാന്റേഷന്‍ കോട്ടമല ഡിവിഷനിലെ തൊഴിലാളികളുടെ ശമ്പള കുടിശിക വിതരണം ചെയ്തു. കോടതിവിധിയെ തുടര്‍ന്നാണ് 36 തൊഴിലാളികള്‍ക്ക്  ശമ്പളക്കുടിശിക നൽകിയത്. 850 തൊഴിലാളികൾക്ക് ഇനിയും ശമ്പളം ലഭിക്കാനുണ്ട്.

2000- 2002 കാലഘട്ടത്തിലാണ് എം എം ജെ  കോട്ടമല എസ്റേററ്റ് പ്രതിസന്ധിയിലായത്. ഇതേ തുടർന്ന് തോട്ടം പൂട്ടിപ്പോയി.  പിന്നീട് 2008ൽ വീണ്ടും തോട്ടം തുറന്നപ്പോൾ തൊഴിലാളി യൂണിയനുകളും  തൊഴിൽ വകുപ്പും   മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളികളുടെ ശമ്പള കുടിശ്ശിഖ കൊടുക്കുവാൻ തോട്ടം മാനേജ്മെൻറുമായി കരാർ  ഉണ്ടാക്കിയെങ്കിലും മനജ്മെന്റ് അത് പാലിച്ചില്ല.തുടർന്ന് ശബള കുടിശ്ശിഖ ക്കായി തോട്ടം മാനേജ്മെൻറിനെതിരെ ലേബർ കോടതിയിലും ഗ്രാറ്റുവിറ്റി കോടതിയിലും കേസ് ഫയൽ ചെയ്തു ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് അനുകൂല വിധി ലഭിച്ചു. തോട്ടം റവന്യൂ റിക്കവറിക്ക് വിടുകയും, തോട്ടത്തിന്റെ ഒരേക്കർ സ്ഥലം ലേലം ചെയ്ത് ലേലതുകയായ 20 ലക്ഷം   രൂപ  ശബള കുടിശികയായി തൊഴിലാളികൾക്ക്  വിതരണം ചെയ്തു.

ആദ്യഘട്ടമായി 36 തൊഴിലാളികൾക്കാണ് തുക നൽകിയത് എന്നാൽ  850 ഓളം തൊഴിലാളികൾക്ക് ഇനിയും ശബള കുടിശ്ശിഖ നൽകാൻ ഉണ്ട്. 2017 ഡിസംബറിൽ വീണ്ടും തോട്ടം തുറക്കാൻ തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് , 2018 ഏപ്രിൽ 20ന് തോട്ടം തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.