ഉരുൾപൊട്ടലിൽ കിണറുകൾ തകർന്നു; ഇടുക്കിയിൽ കുടിവെള്ളക്ഷാമം രൂക്ഷം

ഇടുക്കി ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. പലയിടത്തും പൈപ്പ് ലൈന്‍ തകര്‍ന്നതോടെ വെള്ളംകുടി മുട്ടി. കിലോമീറ്ററുകളോളം വെള്ളം ചുമന്നെത്തിച്ചാണ്  മലയോര ജനത ദാഹമകറ്റുന്നത്.

സ്ഥലം –അടിമാലി നായ്ക്കുന്ന്, കഴിഞ്ഞ മാസം പകുതിയോടെ വലിയ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം, അന്ന് വെള്ളം നിറഞ്ഞൊഴുകിപ്പോയ ഇടങ്ങളിലുള്ളവര്‍ ഇന്ന് കുടിവെള്ളം തേടി യാത്രയിലാണ്– ഈ നീളുന്ന പൈപ്പിന്റെ ഒരറ്റം കിലോമീറ്ററുകള്‍പ്പുറുമുള്ള മലയടിവാരത്തെ അരുവിയിലാണ്. ഇങ്ങേയറ്റത്തെത്തുന്ന ഇത്തിരിവെള്ളമാണ് ഒരു നാടിന്റെ ഒരോയൊരു ജലശ്രോദസ്. പൊരിവെയില്‍ കത്തിനില്‍ക്കുന്ന നേരത്തും  ഇങ്ങനെ വെള്ളം ചുമന്നെത്തിച്ചാലെ അടുപ്പില്‍ അരിവേവുകയുള്ളു. 

പലയിടത്തേയ്ക്കും കുടിവെള്ളമെത്തിക്കുന്ന  പഞ്ചായത്ത് പൈപ്പുകള്‍ ആകെ തകര്‍ന്നു, വഴികളും തകര്‍ന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. ചെറുതോണി ഡാമിന്റെ ഷട്ടറുകളല്ലാം ആടച്ചതോടെ പെരിയാറിന്റെ ഇരുകരകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്, മുല്ലപ്പെരിയാര്‍ നിറഞ്ഞൊഴുകിയ വഴികളിലും, വണ്ടിപ്പെരിയാര്‍ മേഖലയിലും വെള്ളമില്ല. ഇടുക്കിയെ നടക്കിയ ഉരുള്‍പൊട്ടലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും നാളുകള്‍ക്കിപ്പുറം,  അസാധാരണമായ വരള്‍ച്ചയാണ് ഇന്ന് നാടിനെ വലയ്ക്കുന്നത്